മട്ടുപ്പാവിലെ കൃഷിക്ക് അനുയോജ്യം പ്ലാസ്റ്റിക് ചാക്കുകളും ഗ്രോബാഗുകളും ആണ്. മണ്ണ്, ചകിരിച്ചോർ കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ തുല്യ അനുപാതത്തിൽ എടുത്ത പോട്ടിങ് മിശ്രിതം ആണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യം. രണ്ട് ഇഷ്ടികകൾ സമാന്തരമായി വച്ചിട്ടോ, മൂന്നുമുറി ഇഷ്ടികകൾ ത്രികോണാകൃതിയിൽ അടുപ്പുകൂട്ടിയതുപോലെ വച്ചിട്ടോ അതിനുമുകളിൽ ചാക്കുകൾ വയ്ക്കുന്നതാണ് നല്ലത്. ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കണം. കളകൾ മുളച്ചു പൊങ്ങിയിട്ടുണ്ടെങ്കിൽ അവ പറിച്ചു മാറ്റിയതിനു ശേഷം വിത്ത് വിതയ്ക്കുകയോ തൈകൾ പറിച്ചു നടുകയോ ചെയ്യാ
വിത്തിൽ കുടി പകരുന്ന രോഗങ്ങൾക്കു (മൂടുചീയൽ, വേരുചീയൽ. വേരുണക്കം, വാട്ടം തുടങ്ങിയവ) എതിരെ ട്രൈക്കോഡെർമ, സ്യുഡോമോണാസ് ഫ്ലൂറസെൻസ്, ബാസില്ലസ് സബ്റ്റിലിസ് എന്നീ സൂഷ്മാണുക്കളെയാണ് വിത്തിൽ പുരട്ടാൻ ഉപയോഗിക്കുന്നത്. ഒരു കിലോഗ്രാം വിത്തിനു 20 ഗ്രാം പൊടി രൂപത്തിലുള്ള സൂഷ്മാണുക്കൾ എന്ന തോതിൽ ഉപയോഗിക്കുന്നു.
a. ചുവന്നച്ചീരയും പച്ചച്ചീരയും ഇടകലർത്തി നടുക.
b. ചീര നനക്കുമ്പോൾ വെള്ളം വീശി ഒഴിക്കാൻ പാടില്ല. പകരം ചുവട്ടിൽ മാത്രം ഒഴിക്കുക.
c. സോഡാപ്പൊടി(10 ഗ്രാം)-മഞ്ഞൾപൊടി(50 ഗ്രാം) മിശ്രിതം ഒരു ലിറ്റർ വെള്ളത്തിൽ 2-3 ദിവസം ഇടവിട്ട് തളിക്കുകയും ചുവട്ടിൽ ഒഴിക്കുകയും ചെയ്യുക.
d. സ്യുഡോമോണാസ് ഫ്ലൂറസെൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ വിത്ത് 1 -2 മണിക്കൂർ മുക്കി വച്ചതിനു ശേഷം പാകുക.
ബാക്റ്റീരിയൽ ഊസ് ടെസ്റ്റ് വഴി കണ്ടുപിടിക്കാം. വാടിതൂങ്ങിയ ചെടികളുടെ തണ്ടു മുറിച്ചു തെളിഞ്ഞ വെള്ളത്തിൽ മുക്കി വച്ചാൽ മുറിപ്പാടിൽ നിന്നും രോഗകാരിയായ ബാക്റ്റീരിയം വെളുത്ത നൂലുപോലെ ഊറിയിറങ്ങുന്നതു കാണാം.
വഴുതനവർഗങ്ങളിൽ കണ്ടുവരുന്ന കുറ്റില രോഗമാണ് ഇത്. ഇതൊരു വൈറസ് രോഗമാണ്. രോഗം ബാധിച്ച ചെടികൾ വേരോടെ പിഴുത് മാറ്റുക. രോഗവാഹകരായ പച്ചത്തുള്ളൻമാരെ ജൈവ,രാസ കീടനാശിനികൾ ഉപയോഗിച്ച നിയന്ത്രിക്കാം.
മഞ്ഞുകാലത്തും വേനൽക്കാലത്തും ഈ വിളകളിൽ കണ്ടുവരുന്ന കുമിൾ രോഗമാണ് ചൂർണപൂപ്പ് രോഗം. രോഗാരംഭത്തിൽ തന്നെ സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലയുടെ മുകളിലും അടിയിലും തളിക്കുക. രോഗബാധ കൂടുതലാണെങ്കിൽ വെറ്റബിൾ സൾഫർ 80 % WP രണ്ട് ഗ്രാം ഒരു ലിറ്റർ കലക്കി ഇലയുടെ മുകളിലും അടിയിലും പൂവിലും കൈകളിലും തളിക്കണം.
• ചീഞ്ഞുണങ്ങിയ കായകൾ പറിച്ചെടുത്തു തീയിട്ടു നശിപ്പിക്കുക
• പൂവിടുമ്പോഴും കായപിടിക്കുമ്പോഴും സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിലും പൂവിലും ഇളംകായ്കളിലും തളിക്കണം
അതെ,വെള്ളരിവർഗ വിളകളിൽ പ്രധാനപ്പെട്ട ഒരു വൈറസ് രോഗമാണ് മൊസൈക്. ഇലകളിൽ ഇടവിട്ട് മഞ്ഞയും പച്ചയും ഇടകലർന്ന നിറവ്യത്യാസം. ഇലകളുടെ വലിപ്പ കുറവ്, ഇലകൾ കുരിടിച്ചു തണ്ടുകൾ രോമാവൃതമാവുക, ഇലകൾ കട്ടിയാവുക എന്നിവയാണ് പ്രധാനലക്ഷണങ്ങൾ
• രോഗമില്ലാത്ത തോട്ടങ്ങളിൽ നിന്ന് വിത്തുകൾ ശേഖരിക്കുക.
• കരിഞ്ഞതും രോഗബാധ ഉള്ളതുമായ ചെടികൾ വേരോടു കൂടി പിഴുതുമാറ്റി തീയിട്ടു നശിപ്പിക്കുക.
• ബോർഡോ മിശ്രിതം 1 % ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി മണ്ണിൽ ഒഴിക്കുക.
• മിത്ര കുമിൾ ആയ ട്രൈക്കോഡെർമ 20 ഗ്രാം ഒരു കിലോ ഗ്രാം വിത്തിൽ പുരട്ടിയും ഉണങ്ങിയ ചാണകപ്പൊടി + വേപ്പിൻപിണ്ണാക്ക് എന്നിവയിൽ ആവശ്യാനുസരണം വംശവർദ്ധനവ് നടത്തി മണ്ണിൽ ചേർത്തു കൊടുക്കുക.
• മിത്ര ബാക്റ്റീരിയായ സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തള
• കായ് തുരപ്പൻ,
നിയന്ത്രണമാർഗങ്ങൾ:
• പുഴുക്കളെ ശേഖരിച്ചു നശിപ്പിക്കുക
• കീട ബാധ ഏറ്റ ഭാഗങ്ങൾ നീക്കുകയും നശിപ്പിക്കുകയും ചെയ്യുക
• 2% വേപ്പെണ്ണ എമൽഷൻ
• 5% വേപ്പിൻ കുരു സത്ത് തളിക്കുക
• ബ്യുവേറിയ ബാസിയാന 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക
• തോട്ടത്തിനു ചുറ്റും 4-5 വരികകളിലായി ചോളം നട്ടു വളർത്തുക
• മഞ്ഞക്കെണികൾ ഉപയോഗിക്കുക - 4 എണ്ണം / ഏക്കർ
• വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം (2%)
• തയോമെതോക്സാം 25% WG (actara) 2 ഗ്രാം 10 ലിറ്റർ വെള്ളത്തിൽ ചേർത്തു തളിക്കുക.
• കേടു ബാധിച്ച ഇലകൾ പുഴുക്കളോടു കൂടി നുള്ളി എടുത്ത് നശിപ്പിക്കുക
• വിളക്ക് കെണി- 1/ ഹെക്ടർ
• വേപ്പിൻ കുരുസത്ത് 5% തളിക്കണം
• പെരുവലത്തിന്റെ 4% ഇലച്ചാർ സോപ്പ് വെള്ളവുമായി ചേർത്തു തളിക്കുക
• ഡൈപ്പൽ 0.7 മി.ലി/ലിറ്റർ തളിക്കുക
• കീടബാധ കൂടുതൽ ഉള്ള ഇലകൾ പറിച്ചു നശിപ്പിക്കണം.
• വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇലയുടെ അടിഭാഗത് പതിക്കത്ത വിധം തളിക്കണം
• കീടബാധ രൂക്ഷമാണെങ്കിൽ സ്പൈറോമെസിഫിൻ (ഒബ്റോൺ) 1 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലയുടെ അടിഭാഗത്തു തളിക്കുക.
• മുഞ്ഞകൾ കൂടുതൽ ഉള്ള ഇലകൾ പറിച്ചു നശിപ്പിക്കുക.
• ആരംഭത്തിൽ പുകയിലക്കഷായം/ നാറ്റപ്പൂച്ചെടി മിശ്രിതം (10%)/ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം (2%) എന്നിവ ഉപയോഗിക്കാം.
• ഫ്യുസേറിയം പാലിഡോറോസിയം/വെർട്ടിസിലിയം ലക്കാനി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർക്കുക. ഇതിൽ 5 മില്ലി ആവണക്കെണ്ണ / നിലക്കടലയെണ്ണ/ സൂര്യകാന്തി എണ്ണ - ഏതെങ്കിലും ഒന്ന് 10 ഗ്രാം ശർക്കരയും ലയിപ്പിച്ചു അര മില്ലി ഒരു ലിറ്റർ ലായനിയിൽ ചേർത്ത് തളിക്കുക.
• ഇമിടാക്ലോപ്രിഡ് 70% WG 70 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ വിളകളുടെ ആരംഭദശ മ
• ആക്രമണം രൂക്ഷമായ ഇലകളും തണ്ടുകളും കായ്കളും പറിച്ചു മാറ്റി നശിപ്പിക്കണം.
• ചെടികളിൽ ഉറുമ്പിന്റെ സാന്നിധ്യം കണ്ടാൽ ഉടൻ തന്നെ വേപ്പധിഷ്ഠിത കീടനാശികൾ ഉപയോഗിക്കുക.
• വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ വെളുത്തുള്ളി എമൽഷൻ എന്നിവ ഇടവിട്ട് തളിക്കണം.
• കൂടാതെ മിത്ര കുമിളുകളായ ഫ്യുസേറിയം / വെർട്ടിസിലിയം ലക്കാനി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തു തളിച്ച് കൊടുക്കുക.
ഉണ്ട്, കേരള കാർഷിക സർവകലശാല പച്ചയും ചുവപ്പും നിറത്തിലുള്ള ചീര വിത്തുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. അരുൺ, കൃഷ്ണശ്രീ, കണ്ണറ ലോക്കൽ എന്നിവ ചുവപ്പ് ചീരയിനങ്ങളാണ്. മോഹിനി പച്ച ചീരയിനമാണ്.